ആലപ്പുഴ: ഭാര്യയ്ക്ക് മൊബൈലില്‍ സന്ദേശം അയച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസിയായ യുവാവിന് ക്രൂരമര്‍ദനം. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് തലയോട്ടി പൊട്ടിയ 28-കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്രമം നടന്നത്. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സന്ദേശം യുവാവ് അയല്‍വാസിയായ യുവതിക്ക് അയച്ചിരുന്നു. ഇത് യുവതിയുടെ ഭര്‍ത്താവ് കാണാനിടയായതാണ് പ്രകോപനത്തിന് കാരണമായത്.
പ്രകോപിതനായ ഭര്‍ത്താവ് ചുറ്റിക ഉപയോഗിച്ച് യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.