ഭീകരത നയമാക്കിയ പാക്കിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തിന് സാധിച്ചെന്ന് മുന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും അതിര്‍ത്തികടന്നെത്തുന്ന ഭീകരതയോട് ഇനി മുതല്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാവും ഇന്ത്യ സ്വീകരിക്കുക എന്ന നിലപാടും ദൌത്യസംഘം ലോകത്തെ അറിയിച്ചു.
സ്വന്തം മണ്ണില്‍ ഭീകരതയെ വെള്ളവും വളവുമിട്ട് വളര്‍ത്തുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം എന്ന ആവശ്യത്തിന്റെ പ്രസക്തി ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനും യാത്രയിലൂടെ സാധിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.
മേരായുവഭാരതും ഗ്ലോബല്‍ ഗിവേഴ്‌സ് ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്രസഭയുടെ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ട 52 സംഘടനകളുമായും വ്യക്തികളുമായും പാകിസ്ഥാന് ചങ്ങാത്തമുണ്ട്.
അവരെ സംരക്ഷിച്ചും സാമ്പത്തിക സഹായം നല്‍കി വളര്‍ത്തിയും സമാധാനത്തെ വെല്ലുവിളിക്കുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്.
സ്വാതന്ത്ര്യലബ്ധി മുതല്‍ ഭീകരവാദികളെ ഇന്ത്യയിലേക്ക് പറഞ്ഞയക്കുകയാണ്.
അഫ്ഗാന്‍ ജിഹാദും ബംഗ്ലദേശ് വിഭജനശേഷം കണ്ട നീക്കങ്ങളുമടക്കം ഇതിന്റെ തെളിവുകള്‍ ധാരാളമെന്നും വി.മുരളീധരന്‍ വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായല്ല, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രതിനിധികളായാണ് സംഘം 33 രാജ്യങ്ങളിലെത്തിയത്. ഭീകരതയ്ക്ക് എതിരെ ആഗോള ഐക്യനിരയെന്ന രാജ്യത്തിന്റെ ആഹ്വാനം ലോകസമൂഹം ഏറ്റെടുത്തെന്നും ദൌത്യത്തെ നേതാക്കള്‍ പ്രശംസിച്ചെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.