പാറപ്പള്ളി: ചക്ക കൊണ്ടുള്ള വിവിധങ്ങളായ വിഭവങ്ങളൊരുക്കി ചക്ക മഹോല്‍സവവും വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചും കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ആസ്പിരേഷണന്‍ ബ്ലോക്കിന്റെ ഭാഗമായി ദേശീയ തലത്തില്‍ പൊതുഭരണത്തില്‍ ഒന്നാം സ്ഥാനം നേടിയ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡണ്ട് എം. ലക്ഷ്മി , SSLC, +2 പരീക്ഷകളില്‍ വാര്‍ഡില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും A+ വാങ്ങി വിജയിച്ചവര്‍, അംഗന്‍വാടി വര്‍ക്കര്‍മാരായി ജോലി ലഭിച്ച വാര്‍ഡിലെ വി. രേഷ്മ, സ്മിത ലാലൂര്‍, ഹെല്‍പ്പറായി നിയമനം ലഭിച്ച കനക മുതിരക്കാല്‍ , മാലിന്യ മുക്ത ക്യാമ്പയിന് മികച്ച നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.വി. സുമിത്രന്‍, നികുതിപിരിവില്‍ 100% കൈവരിക്കാന്‍ നേതൃത്വം നല്‍കിയ വാര്‍ഡ് ചുമതലയുള്ള പഞ്ചായത്ത് ജീവനക്കാരി സൗമ്യ എന്നിവരെ പരിപാടിയില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പരിപാടി ഉല്‍ഘാടനം ചെയ്തു. മെമ്പറും പഞ്ചായത്ത് വൈ.പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പ്രമുഖ നാട്ടു പയമകലാകാരന്‍ സന്തോഷ് തായന്നൂര്‍, ഒ.വി. സുമിത്രന്‍, പി. അപ്പക്കുഞ്ഞി, സ്മിത ലാലൂര്‍, സൂരജ് എ.വി., ദിവാ കെ. എസ്സ്. ടി.കെ. കലാരഞ്ജിനി എന്നിവര്‍ സംസാരിച്ചു. ചക്ക മഹോല്‍സവത്തില്‍ വിവിധങ്ങളായ വിഭവങ്ങള്‍ ഒരുക്കി ഒന്നാം സ്ഥാനം കാരുണ്യ കുടുംബശ്രീ മുതിരക്കാല്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം നവജ്വാല കുടുംബശ്രീ ആനക്കല്ലും മൂന്നാം സ്ഥാനം സൗഭാഗ്യ കുടുംബശ്രീ ആനക്കല്ലും കരസ്ഥമാക്കി. ലയ കുടുംബശ്രീ കാട്ടിപ്പാറയ്ക്ക് പ്രോല്‍സാഹന സമ്മാനവും നല്‍കി.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ സ്വാഗതവും വന്ദന ടി.പി. നന്ദിയും പറഞ്ഞു.