പനയാല്‍ : സംയുക്ത സമര സമിതി നേതൃത്വത്തില്‍ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പനയാല്‍ യൂണിറ്റ് സമ്മേളനം അഭ്യര്‍ത്ഥിച്ചു. സിഐടിയു ജില്ല കമ്മിറ്റി അംഗം പി വി രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് നാരായണന്‍ കുന്നൂച്ചി അധ്യക്ഷനായി. കെസിഇയു ജില്ല പ്രസിഡണ്ട് കെ പ്രഭാകരന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ വിജയിച്ച യൂണിയന്‍ അംഗങ്ങളുടെ മക്കളെ ഉപഹാരം നല്‍കി അനുമോദിച്ചു. സി വി സുരേഷ് രക്തസാക്ഷി പ്രമേയവും പി അനില്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഹരി വില്ലാരംപതി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെസിഇയു ഉദുമ ഏരിയ സെക്രട്ടറി വി രാജേന്ദ്രന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ കെ പുഷ്‌കരാക്ഷന്‍, എ കുഞ്ഞിക്കണ്ണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ബിന്ദു, പ്രഭാകരന്‍, സുധീഷ്, ഉഷ കുമാരി, കാഞ്ചന എന്നിവര്‍ സംസാരിച്ചു. ഹരി വില്ലാരംപതി സ്വാഗതവും ചന്ദ്രന്‍ ആലിങ്കാല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : നാരായണന്‍ കുന്നൂച്ചി ( പ്രസിഡണ്ട്), ഹരി വില്ലാരംപതി ( സെക്രട്ടറി ), ഉഷാകുമാരി എന്‍ ( ട്രഷറര്‍ )