ഖാസി ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസും മള്ഹര്‍ സില്‍വര്‍ ജൂബിലിയും19ന് തുടങ്ങും 22 നു സമാപനം, അനുബന്ധ പരിപാടികള്‍ തുടങ്ങി

കാസര്‍കോട് വിവിധ മഹല്ലുകളുടെ ഖാസിയും ആയിരങ്ങള്‍ക്ക് അഭയവുമായിരുന്ന ആത്മീയ നായകന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ പത്താമത് ഉറൂസ് മൂബാറകും തങ്ങള്‍ സ്ഥാപിച്ച ഹോസങ്കടി മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ സില്‍വര്‍ ജൂബിലി സമ്മേളനവും ഈ മാസം 19നു ആരംബിക്കും. വിവിധ ആത്മീയ സാംസകാരിക സംഗമങ്ങള്‍ക്കു ശേഷം 22നു രാത്രി പൊതു സമ്മേളനത്തോടെ സമാപിക്കും. മത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.
ഉറൂസിന്റെ അനുബന്ധമായി നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തങ്കളാഴ്ച (ഇന്ന്) വൈകിട്ട് 5നു സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഖാം സിയാറത്തോടെ തുടക്കമാവും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അതാവുല്ല തങ്ങള്‍ പതാക ഉയര്‍ത്തും. രാത്രി 7നു ശാദുലി റാത്തീബ് നടക്കും. 17നു വൈകിട്ട് 4.30നു മാനവ സംഗമത്തിനു മുസ്ഥഫ നഈമി ആവേരി നേതഡത്വം നല്‍കും. രാത്രി ജലാലിയ്യ റാത്തീബിനു സയ്യിദ് കെ എസ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 18നു വൈകിട്ട് 3.30നപ പ്രവാസി സംഗമവും രാത്രി 7നു മഹ്‌ളറത്തുല്‍ ബദിരിയ്യ ആത്മീയ സംഗമവും നടക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.
ഉറൂസിന്റെയും മള്ഹര്‍ സില്‍വര്‍ ജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനം 19നു വ്യാഴാഴ്ച വൈകിട്ട് 4.30നു സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും. സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.
അന്ന് രാത്രി 7നു നടക്കുന്ന സ്വലാത്ത് മജ്‌ലിസിനു സയ്യിദ് ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സ്വാലിഹ് സഅദി, ഹംസക്കോയ ബാഖവി നേതൃത്വം നല്‍കും,
20നു വെള്ളിയാഴ്ച ജുമുഅക്കു ശേഷം സയ്യിദ് അബ്രഹ്‌മാന്‍ ഇമ്പിച്ചക്കോയ തങ്ങള്‍ ബായാര്‍ അനുസ്മരണ സംഗമത്തിനു നതൃത്വം നല്‍കും. 4.30നു സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ നേതൃത്വത്തില്‍ ആത്മീയ സംഗമം ഹദായ നടക്കും. രാത്രി 7നു ജല്‍സത്തുന്നസീഹ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും.
21 നു രാവിലെ 10നു മള്ഹരി പണ്ഡിത സംഗമം നടക്കും. 11 മണിക്ക് യുവ പണ്ടിതര്‍ക്ക് സ്ഥാന വസ്ത്രം സമ്മാനിക്കും
ഉച്ചക്ക് 2 നുപ്രാസ്ഥാനിക സമ്മേളനം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യ ക്ഷതയില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം
ചെയ്യും
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി രഹ്‌മതുല്ലഹ് സഖഫി എളമരം പ്രസംഗിക്കും.
രാത്രി 7നു സനദ് ദാന സമ്മേളനം സയ്യിദ് ഷഹീര്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ ഗ്രാന്‍ഡ്മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയര്‍ സാന്ദ്ദാനം നിര്‍വഹിക്കും
22 നു രാവിലെ ഉറൂസ് സമപനമായി മൗലിദ് പാരായാനവും 10 മണിക്ക് തബറുക് വിതരണവും നടക്കും

പത്ര സമ്മേളനത്തില്‍ സംബന്ധിച്ചവര്‍:
സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി മള്ഹര്‍ (ജനറല്‍ സെക്രട്ടറി മള്ഹര്‍ )
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (കണ്‍വീനര്‍ സ്വാഗത സംഘം)
അഡ്വ ഹസ്സന്‍ കുഞ്ഞി മള്ഹര്‍(മാനേജര്‍ മള് ഹര്‍)
അബ്ദുല്‍ ബാരി സഖാഫി (സെക്രട്ടറി എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ)
മുഹമ്മദ് ഉമൈര്‍ മള്ഹരി കളത്തൂര്‍

Leave a Reply

Your email address will not be published. Required fields are marked *