പെരിയ : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചെങ്കല്‍ തൊഴിലാളി യൂണിയന്‍ സിഐടിയു പെരിയ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. കണ്‍വെന്‍ഷനില്‍ വച്ച് തൊഴിലാളികള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം ചെയ്തു. നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ ജോ.സെക്രട്ടറി കെ. ശശി രാവണീശ്വരം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് ബാബു വെള്ളിക്കോത്ത് അധ്യക്ഷനായി. നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ സിഐടിയു കാഞ്ഞങ്ങാട് ഏരിയ വൈസ് പ്രസിഡണ്ട് ശ്രീധരന്‍ പെരിയാനം സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറി തമ്പാന്‍ സ്വാഗതവും ട്രഷറര്‍ ഷിജു പാണംതോട് നന്ദിയും പറഞ്ഞു.