നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എല്‍ എസ് എസ്,യു എസ് എസ്,എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പി ടി എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് അന്‍വര്‍ ചോക്ലേറ്റ് അധ്യക്ഷതവഹിച്ചു.സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി പി ഉമ്മര്‍ ഹാജി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ കമ്മിറ്റി അംഗം എ അഹമ്മദ് ഹാജി,പിടിഎ വൈസ് പ്രസിഡണ്ട് എ എല്‍ മുഹമ്മദ് അസ്ലം,മദര്‍ പി ടി എ പ്രസിഡണ്ട് നസീബ അലിയാര്‍,പ്രിന്‍സിപ്പാള്‍ കെ അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍,പ്രധാനാധ്യാപകന്‍ പി കെ അനില്‍കുമാര്‍,ഷുക്കൂര്‍ തങ്ങള്‍,ബിഎം സലിം,എ എല്‍ മുഹമ്മദ് മുസ്തഫ,ഷഹര്‍ബാന,സക്കീന റഫീഖ്,ബിനോ ജോസഫ്,പി ഐ എ ലത്തീഫ്,കെ കെ ശ്രീധരന്‍,ഷോളി തോമസ്,ഖദീജത്തു സുബൈദ,ഷൈനി പ്രസംഗിച്ചു.