മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ആവശ്യപ്പെട്ടു; കൊടുക്കാതിരുന്ന വീട്ടുകാരെ ആക്രമിച്ച പ്രതി പിടിയില്‍

പത്തനംതിട്ട: മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ആവശ്യപ്പെട്ടത് കൊടുക്കാതിരുന്നതിന് ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. മണക്കയം തടത്തില്‍ പുത്തന്‍വീട്ടില്‍ പ്രശാന്ത് കുമാര്‍ (36) ആണ് അറസ്റ്റിലായത്. അയല്‍വാസി മണക്കയം ഈട്ടിമൂട്ടില്‍ വീട്ടില്‍ അനിയന്‍ കുഞ്ഞി(49 )നാണ് മര്‍ദ്ദനമേറ്റത്. അനിയന്‍ കുഞ്ഞും മറ്റും കുടുംബമായി താമസിക്കുന്ന ഈട്ടി ചുവട്ടില്‍ വീട്ടില്‍ ഒരു കുപ്പി മദ്യവുമായി കയറിച്ചെന്ന ഇയാള്‍, മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചു. കൊടുക്കാത്തതിലുള്ള വിരോധത്താല്‍ ചീത്ത വിളിക്കുകയും, അവിടിരുന്ന് തന്നെ മദ്യപിക്കും എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇയാളോട് ഇറങ്ങിപ്പോകാന്‍ അനിയന്‍കുഞ്ഞ് ആവശ്യപ്പെട്ടു.

പ്രകോപിതനായ പ്രതി കമ്പുകൊണ്ട് അനിയന്‍ കുഞ്ഞിനെ അടിക്കുകയും കല്ലെടുത്ത് എറിയുകയുമായിരുന്നു. ബഹളം കേട്ടെത്തിയ ആളുകള്‍ ഇയാളെ അവിടെനിന്നും പിടിച്ചുകൊണ്ടു പോവുകയായിരുന്നു. വീണ്ടും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് സിപിഒ അഖില്‍ മൊഴി രേഖപ്പെടുത്തി. എസ് ഐ എ ആര്‍ രവീന്ദ്രന്‍ കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിച്ചു. പ്രശാന്തിനെ ഉടനടി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *