രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ നിന്ന്സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കായി അനുമോദന സദസ്സ്, മോട്ടിവേഷന്‍ ക്ലാസ് എന്നിവസംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സിജോ എം.ജോസ് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ റീജ ജോസഫ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത, സീനിയര്‍ അധ്യാപിക എം.മോഹിനി, വിദ്യാര്‍ത്ഥികളായ എല്‍വിന്‍ ബിനോയി, അനഘ, മരീന സിജു പോള്‍എന്നിവര്‍ സംസാരിച്ചു.
