ലഹരിവിരുദ്ധ സൈക്കിള്‍ സന്ദേശ യാത്രയ്ക്ക് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ സ്‌കൂളില്‍ സ്വീകരണം ചെയ്തു

മാലക്കല്ല്: ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ഷാജഹാന്‍ നടത്തുന്ന സൈക്കിളില്‍ സന്ദേശ യാത്രക്ക് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ സ്വീകരണം നല്‍കി. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാന്‍ കുട്ടികളോട് ഷാജഹാന്‍ ആഹ്വാനം ചെയ്തു.

മാലക്കല്ല് സ്‌കൂളിലെ ഈ വര്‍ഷത്തെ കാര്യക്ഷമമായ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് അധ്യാപകനായ ഷാനവാസ് ന്റെ സാന്നിധ്യം എന്ന് പ്രധാന അദ്ധ്യാപകന്‍ സജി എം എ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട്, ഹെഡ് മാസ്റ്റര്‍ സജി എം.എം, പിടിഎ പ്രസിഡന്റ് സജി എ.സി, രാജപുരം എസ്‌ഐ കരുണാകരന്‍, ഫാദര്‍ ടിനോ ചാമക്കാലായില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *