രാജപുരം: കാസര്‍കോട് ജില്ലാപഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി ഭിന്നശേഷിക്കാര്‍ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ വച്ചു നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മനു ഉദ്ഘാടനം ചെയ്തു.
മൂന്നര ലക്ഷം രൂപയുടെ വിവിധ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 30 ഗുണഭോക്താക്കള്‍ക്കായി വിവിധ തരം വീല്‍ചെയറുകള്‍, തെറാപ്പി മാറ്റുകള്‍, തെറാപ്പി ബോള്‍, ലെഗ് ഗെയ്റ്ററുകള്‍ എന്നിവയാണ് കൈമാറിയത്.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രൂപേഷ് പരിപാടിയുടെ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ചടങ്ങില്‍ മുഖ്യഥിതിയായി. സുഹാസ്, റഹ്മത്ത്, രാജേഷ് ഒ കെ എന്നിവര്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.