പാലക്കുന്ന്: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഉദുമ പടിഞ്ഞാര്‍ പൊന്മണി പുരുഷ സ്വയം സഹായ സംഘത്തില്‍ അംഗങ്ങളാ യവരുടെ മക്കളെ അനുമോദിച്ചു. പ്ലസ് ടു ഉന്നത വിജയം നേടിയ അസിന്‍ അശോകന്‍, റിഥുല്‍ രവീന്ദ്രന്‍, പത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ തന്മയ് ജയന്‍, റിഥ്യ രവീന്ദ്രന്‍, സിബിഎസ്ഇ 10ല്‍ ഉന്നത വിജയം നേടിയ എ.കെ അക്ഷയ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കെ.വി. അജയന്‍, കെ. വി. ചന്ദ്രസേന, എ.കെ സുകുമാരന്‍, വി.വി ദാമു, ശശിധരന്‍ ചാപ്പ എന്നിവര്‍ പ്രസംഗിച്ചു.