രാജപുരം: കാസര്‍ഗോഡ് ജില്ല പഞ്ചഗുസ്തി അസോസിയേഷന്‍ കാഞ്ഞങ്ങാട് വെച്ച് നടത്തിയ ജില്ലാ തല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 9 ഗോള്‍ഡ് ,3 വെള്ളി, 3 വെങ്കലം മെഡല്‍ നേടി കൊട്ടോടി സെന്റ് ആന്‍സ് സ്‌കൂളിലെ കുട്ടികള്‍ അഭിമാനമായത്. ചരിത്രത്തിലാദ്യമായിട്ടാണ് ഈ വിദ്യാലയത്തിലെ കുട്ടികള്‍ പഞ്ചഗുസ്തിയില്‍ പങ്കെടുക്കുന്നത്. സംസ്ഥാന മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹതയും ഇവര്‍ നേടി. മനോജ് പള്ളിക്കരയാണ് കുട്ടികള്‍ക്ക് പഞ്ചഗുസ്തിയില്‍ പരിശീലനം നല്‍കി വരുന്നത്.