രാജപുരം : ഉദയപുരം ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പണാം കോട് മുണ്ട്യക്കാല്‍ ശ്രീ ചാമുണ്ടേശ്വരി, ഗുളിക, പൊറോന്തിയമ്മ ദേവസ്ഥാനത്തില്‍ നിന്നും പണാംകോട് മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്ര മുത്തുകുട, വാദ്യമേള അകമ്പടിയോടുകൂടി നടത്തി. ജനാര്‍ദ്ദനന്‍.കെ, നാരായണന്‍, കുഞ്ഞമ്പു വെലങ്ങല്‍, വിനോദ്, എം.ബി.പുരുഷോത്തമന്‍, ബാലന്‍ സി, ബാലന്‍.ടി. വിനോദ് പണാംകോട്, ദേവകി. ബിന്ദു, ഗൗരി, ശ്രീജ, ഉമാവതി, ഗംഗാധരന്‍ അടുക്കം, കണ്ണന്‍. എച്ച്, ഗോപി.സി, സുകുമാരന്‍ എന്നീവര്‍ നേതൃത്വം നല്‍കി.