ഭുവനേശ്വര്‍: ഒഡീഷയില്‍ ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫീസറെ വിജിലന്‍സ് പിടികൂടി. 2021 ബാച്ച് ഐഎഎസ് ഓഫീസറായ ധിമാന്‍ ചക്മയെയാണ് വിജിലന്‍സ് പിടികൂടിയത്. 10 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഓഫീസറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
കലഹന്ദി ജില്ലയിലെ ധരംഗഡിലെ സബ് കളക്ടറാണ് ധിമാന്‍ ചക്മ. 20 ലക്ഷം രൂപയാണ് ഐഎഎസ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ബിസിനസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം വാങ്ങുകയായിരുന്നു. വാങ്ങിയ പണം മേശയ്ക്കുള്ളില്‍ വെയ്ക്കുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.