മന്‍ കി ബാത് മല്‍സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
ഭാരത് മാത സങ്കല്‍പ്പം വിവാദമാക്കരുതെന്ന് ഗവര്‍ണര്‍ രാജേന്ദ ആര്‍ക്കേര്‍. ഒരമ്മയുടെ മക്കളായ സഹോദരീ സഹോദന്‍മാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയര്‍.വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ ഏതോ ആകട്ടെ അതിനെല്ലാം മുകളില്‍ ആ സങ്കല്‍പ്പത്തെ കാണാനാകണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഭാരത് മാതയെ തര്‍ക്ക വിഷയമാക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
ഭാരത് മാതയ്ക്ക് ജയ് വിളിക്കാന്‍ മടിച്ചുനിന്നവരെക്കൊണ്ട് ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പതിന് ഗവര്‍ണര്‍ക്ക് നന്ദിയെന്ന് ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ മുന്‍ കേന്ദ്രമന വി.മുരളീധരന്‍ പറഞ്ഞു. ‘ ആദ്യം രാജ്യം ‘ എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടുവക്കുന്ന ആഹ്വാനം. അതുതന്നെയാണ് ഗവര്‍ണര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നും വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.
മന്‍ കീ ബാത് ആശയങ്ങളെ പ്രചരിപ്പിക്കുന്ന മേരാ യുവ ഭാരതിന്റേയും ഗ്ലോബല്‍ ഗിവേഴ്‌സ് ഫൌണ്ടേഷന്റേയും ശ്രമങ്ങളെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. മന്‍ കീ ബാത്ത് അധിഷ്ഠിത ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണര്‍ പുരസ്‌കാരം വിതരണം ചെയ്തു.നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിലായിരുന്നു അനുമോദന ചടങ്ങ്.