ഉന്നത വിജയം നേടിയ ബാലവേദി അംഗങ്ങളെ അനുമോദിച്ചു
പാലക്കുന്ന് : പാലക്കുന്ന് അംബിക ലൈബ്രറിയില്‍ രണ്ട് മാസമായി നടന്നു വരുന്ന അവധിക്കാല വായനാവെളിച്ചം പരിപാടി സമാപിച്ചു. എസ് എസ് എല്‍ സി യില്‍ മുഴുവന്‍ എ പ്ലസും 9 പ്ലസും നേടിയ ബാലവേദി അംഗങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. ചടങ്ങില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ പിന്നീട് നല്‍കും.
വായനവെളിച്ചം കണ്‍വീനര്‍ ബിന്ദു കല്ലത്ത് ഉദ്ഘാടനം ചെയ്തു. ബാലവേദി കോര്‍ഡിനേറ്റര്‍ പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍, ലൈബ്രറി ജില്ലാ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ടി. രാജന്‍, കെ.വി.ശാരദ, രവീന്ദ്രന്‍ കൊക്കാല്‍, സുകുമാരന്‍ പള്ളം എന്നിവര്‍ പ്രസംഗിച്ചു.