കാഞ്ഞങ്ങാട്: മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്ന എം. കുഞ്ഞിരാമ പൊതുവാളിന്റെ ചരമദിനം സി.എം. പി യും കേരള കര്‍ഷക ഫെഡറേഷനും സംയുക്തമായി ആചരിച്ചു.കാഞ്ഞങ്ങാട് അര്‍ബന്‍ സൊസൈറ്റി ഹാളില്‍ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.എം. പി. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ വി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍. അപ്പു അധ്യക്ഷത വഹിച്ചു. സി. എം. പി സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പര്‍ വി. കമ്മാരന്‍ മുഖ്യപ്രഭാഷണം നടത്തി. സി.എം. പി ജില്ലാ സെക്രട്ടറി സി. വി. തമ്പാന്‍, ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി.വി. ഉമേശന്‍, കെ.എം.എഫ് സംസ്ഥാന വൈ: പ്രസിഡന്റ് എം.ടി. കമലാക്ഷി, പി .കെ. രഘുനാഥ്, സി.ബാലന്‍,കെ.വി. സാവിത്രി, പി. കമലാക്ഷ, താനത്തിങ്കാല്‍ കൃഷ്ണന്‍, നിവേദ് രവി എന്നിവര്‍ സംസാരിച്ചു. കേരള കര്‍ഷക ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഇ.വി.ദാമോദരന്‍ സ്വാഗതവും മുട്ടത്ത് രാജന്‍ നന്ദിയും പറഞ്ഞു. കുഞ്ഞിരാമപൊതുവാളിന്റെ മക്കളും കുടുംബാംഗങ്ങളും, മറ്റുള്ളവരും ചടങ്ങില്‍ സംബന്ധിച്ചു.