ഒന്നാം ക്ലാസ്സുകാര്‍ക്ക് നല്‍കാന്‍ പഠന കിറ്റ് സംഭാവന ചെയ്ത് മലയാക്കോളിലെ ഡോ: സൂര്യ സുരേന്ദ്രന്‍.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് പരിധിയില്‍ ഒന്നാം ക്ലാസ്സില്‍ പോകുന്ന കുട്ടികള്‍ക്ക് പഠനകിറ്റ് സംഭാവന ചെയ്ത് മലയാക്കോളിലെ ഡോ: സൂര്യ സുരേന്ദ്രന്‍. 19-ാം വാര്‍ഡിലെ മുഴുവന്‍ ഒന്നാം ക്ലാസ്സുകാര്‍ക്കും വാര്‍ഡു സമിതിയുടെ നേതൃത്വത്തില്‍ പഠന കിറ്റ് നല്‍കുകയാണ്. വാര്‍ഡ് സമിതിക്കു വേണ്ടി മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി. ദാമോദരന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. മലയാക്കോളിലെ പ്രമുഖ ചിത്രക്കാരന്‍ സജിത്തിന്റെ ഭാര്യയായഡോ. സൂര്യ സുരേന്ദ്രന്‍ ,
ഡിസ്ട്രിക്ട് വെറ്റിനറി ഹോസ്പിറ്റലില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, മുന്‍ മെമ്പര്‍ പി. നാരായണന്‍, വാര്‍ഡു സമിതി അംഗങ്ങളായ വി.കെ.കൃഷ്ണന്‍, പി.എം. രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *