നീലേശ്വരം : മന്ദം പുറത്ത് കാവ് കലശ മഹോത്സവത്തോടനുബന്ധിച്ച് മാലിന്യ ശേഖരണത്തിനും ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിനും ഓലക്കൊട്ടകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി വി ശാന്ത മന്ദം പുറത്ത് കാവ് ദേവസ്വം ചെയര്‍മാന്‍ രാജഗോപാലന്‍ നായര്‍ക്ക് ഓലക്കൊട്ടകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി ഗൗരി, ഷംസുദ്ദീന്‍ അരിഞ്ചി റ, പി ഭാര്‍ഗവി, വാര്‍ഡ് കൗണ്‍സിലര്‍ ടിവി ഷീബ, ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മൊയ്ദു,ശശിധര പിഡാ രര്‍, ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു