ഉദുമ: സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ഉദുമ മണ്ഡലത്തിലെ ഉദുമ,ബേവൂരി വാര്‍ഡുകളുടെ മഹാത്മ കുടുംബ സംഗമം ആവശ്യ പ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഗീത കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ ആദരിച്ചു. ചന്ദ്രന്‍ നാലാംവാതുക്കല്‍ അധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ വയലില്‍,
ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് വാസു മാങ്ങാട്, വേണു പളളം,
പി.പി. ശ്രീധരന്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സുതന്‍, ശകുന്തള ഭാസ്‌ക്കരന്‍, എസ്.എം. സുനില്‍കുമാര്‍, കണ്ണന്‍ കണ്ണികുളങ്ങര, ടി.വി. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.