രാജപുരം :കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പെയ്യുന്ന മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചല്‍ സംഭവിച്ചു. ചുള്ളിക്കര ഭജന മന്ദിരത്തിലേക്ക് പോകുന്ന റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗത തടസപ്പെട്ടു.
ആടകത്ത് എ എസ് ഐ ഗംഗ ധരന്റെ വീടിന്റെ പിറക് വശത്തേക്ക് മണിടിഞ്ഞുതാഴ്ന്നു.
രാജപുരം മൃഗാശുപത്രിയുടെ പിറകുവശത്തും മണ്ണിടിച്ചല്‍ ഉണ്ടായി.
ഇടക്കടവ് കുറുമാണം റോഡില്‍ മണ്ണിടിച്ചല്‍മൂലം ഗതാഗതം തടസ്സപ്പെട്ടു,
കൊട്ടോടി നാണംകുടല്‍ ജോയിയുടെ വീടിന്റെ പര്‍ശ്വഭിത്തി തകര്‍ന്ന് റോഡിലേക്ക് പതിച്ച് വന്‍ നഷ്ടം സംഭവിച്ചു.പെരുമ്പള്ളി തട്ടില്‍ നിര്‍മ്മാണത്തിലിരിരിക്കുന്നസുരേഷിന്റെ ലൈഫ് വീടിന്റ പുറകുവശം മണ്ണിടിഞ്ഞ് ഭിത്തികള്‍ക്കും ജനാലകള്‍ക്കുംകേടുപാട് സംഭവിച്ചു.