രാജപുരം :പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരേയും അടിയന്തിരമായി നിയമിക്കണമെന്ന് കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഓ പി പ്രവര്‍ത്തനസമയം വെട്ടികുറച്ച നടപടി മഴക്കാല രോഗങ്ങള്‍ വര്‍ദ്ദിച്ചുവരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലെ രോഗികളോട് കാണിക്കുന്ന വെല്ലുവിളിയാണ്. തീരുമാനം പുനപരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ ജെയിംസ്, സി കൃഷ്ണന്‍ നായര്‍, സജി പ്ലാച്ചേരി, സണ്ണി ജോസഫ്, എസ് മധുസൂദനന്‍ , റോയി ആശാരികുന്നേല്‍, ടി പി പ്രസന്നന്‍ , എന്‍ വിന്‍സെന്റ്, പി യോഗേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.