പാലക്കുന്ന്: കുട്ടികളുടെ അവധിക്കാല വായനപരിപോഷണത്തോടൊപ്പം അവരുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറി കൗണ്‍സിലിന്റെ വായന കളരിയുടെ മൂന്നാം ഘട്ടത്തിന് പാലക്കുന്ന് അംബിക ലൈബ്രറിയില്‍ തുടക്കമായി. ഹാംലൈനിലെ കുഴലൂത്തുകാരന്‍ എന്ന നാടകത്തിലെ കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളെകുറിച്ച് നീലിമ, പാര്‍വതി, കിഷന്‍ ആദിദേവ് എന്നിവര്‍ വിവരിച്ചു. സുധാകരന്‍ ചിറമ്മല്‍ കഥാവിഷ്‌ക്കാരത്തെ കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പള്ളം നാരായണന്‍ അധ്യക്ഷനായി. ബിന്ദു കല്ലത്ത്, പി. പി. മോഹനന്‍, പാലക്കുന്നില്‍ കുട്ടി, ബി. അരവിന്ദാക്ഷന്‍, രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജാപുരുഷോത്തമന്‍, കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു.