അവയവ വില്‍പ്പന റാക്കറ്റ്; മുഖ്യപ്രതി നജീബ് ഡല്‍ഹിയില്‍ പിടിയില്‍

കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത വന്‍ അവയവ ദാന തട്ടിപ്പ് കേസിലെ മുഖ്യപ്രതി നജീബിനെ പൊലീസ് പിടികൂടി. ഡല്‍ഹിയിലെ ഗാസിയാബാദില്‍ നിന്നാണ് കൊച്ചി പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് സ്വദേശിയായ നജീബാണ് അവയവ വില്‍പ്പന നടത്തുന്ന ഈ റാക്കറ്റിന്റെ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

അവയവ ദാനത്തിനായി എംപിമാര്‍, എംഎല്‍എമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ വ്യാജ ലെറ്റര്‍പാഡുകളും സര്‍ക്കാര്‍ ഓഫീസുകളുടെ സീലുകളും നിര്‍മ്മിച്ച് നല്‍കുകയായിരുന്നു പ്രതികളുടെ പ്രധാന രീതി. മൂന്ന് വര്‍ഷത്തോളമായി സംസ്ഥാനത്തുടനീളം ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ നജീബിന്റെ ഭാര്യ ഉള്‍പ്പെടെ ഇതുവരെ ഒന്‍പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *