യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം! 18 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ’പഞ്ചായത്ത് ഉണ്ണി’ പിടിയില്‍

തിരുവനന്തപുരത്ത് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചായത്ത് ഉണ്ണി എന്ന രതീഷിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 19-ന് ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയ്ക്ക് സമീപത്തുവെച്ച് മേനംകുളം സ്വദേശിയായ ലാലുവിനെ ക്രൂരമായി ആക്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പ്രതിയുടെ സുഹൃത്തുക്കളുമായി സഹകരിക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കവും മുന്‍വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

അറസ്റ്റിലായ രതീഷിന്റെ പേരില്‍ കഴക്കൂട്ടം സ്റ്റേഷനിലും തിരുവനന്തപുരം റൂറല്‍ പരിധിയിലുമായി വധശ്രമം ഉള്‍പ്പെടെ പതിനെട്ടോളം അക്രമക്കേസുകള്‍ നിലവിലുണ്ട്. പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനായ ഇയാളെ ലാലുവിനെ ആക്രമിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മേഖലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *