രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാപ്പള്ളി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. 1943 ലെ മലബാറിലേയ്ക്കുള്ള ഐതിഹാസിക കുടിയേറ്റം നടന്ന ഇന്നത്തെ രാജപുരം ഹോളി ഫാമിലി ദൈവാലയങ്കണത്തില്‍ നിന്നും ഫൊറോനാ വികാരി ബഹു.അരീച്ചിറ ജോസച്ചനില്‍ നിന്നും ഗോള്‍ഡന്‍ ജൂബിലി ജനറല്‍ കണ്‍ വീനര്‍ പതാക കൈമാറി 50 വാഹനങ്ങളുടെ അഹമ്പടി കളോടെ ചുള്ളിക്കര സെന്റ് മേരിസ് ദൈവാലയത്തില്‍ എത്തി കോട്ടയം രൂപതയുടെ അഭിവദ്യ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയോടനുബന്ധിച്ച് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ജൂബിലി ലോഗോ പ്രകാശനവും നടന്നു.
