കേരള ദിനേശ് ബീഡി നിലേശ്വരം സഹകരണ സംഘത്തിന്റെ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ നിന്ന് ഇന്ന് (30-05-2025)വിരമിക്കുന്ന ദിനേശ് ബീഡി തൊഴിലാളിയും ഐ.എന്‍.ടി.യു. സി . ജില്ലാ കമ്മറ്റി ഭാരവാഹിയുമായ നീലേശ്വരം വാണിയംവയല്‍ സ്വദേശി ശ്രീമതി. എം പുഷ്പലതയ്ക്ക് സംഘടനയുടെ നേതൃത്ത്വത്തില്‍ യാത്രയയപ്പും ഉപഹാരസമര്‍പണവും നല്‍കി. നിലേശ്വരംജനത കലാസമിതിഹാളില്‍ നടന്ന യോഗം ഐ.എന്‍.ടി.യു .സി . ജില്ലാ പ്രസിഡന്റ് ‘പി. ജി. ദേവ് ഉത്ഘാടനം ചെയ്ത് ഉപഹാരസമര്‍പ്പണം നടത്തി. കെ.എം. ശ്രീധരന്റെ ആദ്ധ്യക്ഷത്തില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കളായ, സി വിദ്യാധരന്‍ , മടിയന്‍ ഉണ്ണികൃഷ്ണന്‍, എവാട്ട് മോഹനന്‍, ഇ. ഷജീര്‍ , കെ.വി. ശശികുമാര്‍, കെ.വി. രാഘവന്‍. പി.രാമചന്ദ്രന്‍, വി.കെ. രാമചന്ദ്രന്‍, എന്‍.സി. രാജു, ശശികല മാധവന്‍ , വി .സരസ്വതി, കെ. പുഷ്പ, എം. പുഷ്പലത എന്നിവര്‍ സംസാരിച്ചു