കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് എംപവര്‍മെന്റ് ഓഫ് വിമനിന്റെയും നേതൃത്വത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബി. ബി. ബി. പി) പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് PCPNDT നിയമം, മെറ്റേണിറ്റി നിയമം, കുട്ടികളുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ‘ജസ്റ്റിസ് ഫോര്‍ ഓള്‍’ – ഏകദിന പരിശീലന പരിപാടി കാഞ്ഞങ്ങാട് രാജ് റെസിഡന്‍സി കോണ്‍ഫെറന്‍സ് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന്‍ ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ എല്‍. ഷീബ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പാലിയേറ്റീവ് കെയര്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ പി. ഷിജി ശേഖര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്ക്, കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസര്‍ ആസിയ വക്കയില്‍, ക്ലര്‍ക് വി. കെ.നസീറ , മിഷന്‍ ശക്തി ഡിസ്ട്രിക്ട് മിഷന്‍ കോര്‍ഡിനേറ്റര്‍ അമല മാത്യു, ജന്‍ഡര്‍ സ്‌പെഷ്യലിസ്‌ററ് ആന്‍സി വിജിന, ബി. രശ്മി എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. സാജിദ്, അഡ്വ. കൃപേഷ് കടകം, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്ക് എന്നിവര്‍ വിവിധ വിഷയങ്ങളള്‍ അവതരിപ്പിച്ചുകൊണ്ട് ക്ലാസ് നയിച്ചു.