എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല സോണല്‍ ‘മീറ്റ് ടു മീറ്റിന് പ്രൗഡ തുടക്കം

കാസര്‍കോട് – സമസ്തയുടെ നൂറാം വാര്‍ഷികവും ബലിപെരുന്നാള്‍ ദിനത്തിലെ സഹകാരി ഫണ്ട് ശേഖരണവും ജാരിയാ ഫണ്ട് ശേഖരണവും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ SKSSF കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ”സോണല്‍ മീറ്റ് ടു മീറ്റ്” ആരംഭിച്ചു ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന ക്യാപ്റ്റനും, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര വൈസ് ക്യാപ്റ്റനും ട്രഷറര്‍ സ. ഈദ് അസ്അദി പുഞ്ചാവി ഡയറക്ടറും വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെള്ളിഞ്ചം കോര്‍ഡിനേറ്ററുമായി എന്നീ നേതാക്കളുടെ നേതൃത്തിലാണ് മീറ്റ് റ്റു മീറ്റ് പരിപാടി നടന്നത് പടന്നയില്‍ നടന്ന പരിപാടി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ഹസ്‌നി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു , ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , വര്‍ കിംഗ് സെക്രട്ടറി സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ചം വിശയാവതരണം നടത്തി , ട്രഷറര്‍ സഈദ് അസ് അദി പുഞ്ചാവി സംഘടന വിശയം സംസാരിച്ചു മേഖല ജനറല്‍ സെക്രട്ടറി ഫഹദ് തൃക്കരിപ്പൂര്‍ , അഷ്‌റഫ് മൂരനാട് മുസ്തഫ ടി സി , മുഹമ്മദ് യാസിന്‍ വി പി.പി, നീലേശ്വരം മേഖല പരിപാടി കൈതക്കാടില്‍ നടന്നും അന്‍വര്‍ സനൂഷി , ജദീര്‍ , മുഹമ്മദ് നിഹാല്‍ എന്നിവര്‍ സംസാരിച്ചു പെരുമ്പട്ട മേഖല പരിപാടി ആമത്തലയില്‍ നടന്നു മേഖല പ്രസിഡന്റ് ശിഹാബ ഫൈസി , ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി പെരുമ്പട്ട , റിയാസ് ഫൈസി , അഹ്‌മദ് കബീര്‍ അസ്ഹരി , നിയാസ് ഫൈസി കാഞ്ഞങ്ങാട് , എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *