നിലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം

നീലേശ്വരം: 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ പണം അനുവദിച്ച് നീലേശ്വരം ചിറപ്പുറത്ത് പണി പൂര്‍ത്തീകരിച്ച നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം ബഹു: പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ – പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആര്‍ കേളു നിര്‍വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ മാനസീക ശാരീരിക വളര്‍ച്ചയ്ക്കാവശ്യമായ വിപുല സൗകര്യങ്ങള്‍ സ്‌കൂളിനുള്ളത് സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പേപ്പര്‍ പേന , തുണിസഞ്ചി, കുട എന്നിവ നിര്‍മ്മിച്ച് വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാരുടെ സംരംഭമായ സ്‌നേഹത്തണലിനെ മന്ത്രി പ്രശംസിച്ചു. 2010 ജനുവരി 20 ന് 16 കുട്ടികളുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിലാണ് പരിമിതമായ സാഹചര്യത്തില്‍ ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ഭൗതീക സൗകര്യങ്ങള്‍ ആവശ്യമായി വരികയും ചെയ്തു. ചിറപ്പുറത്ത് നഗരസഭയുടെ 35 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കാസര്‍ഗോഡ് വികസന പാക്കേജില്‍ പണമനുവദിക്കുകയും 27/10/2022 വര്‍ഷത്തില്‍ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. ആകെ രണ്ട് നിലകളിലായി 10900 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മ്മിച്ച കെട്ടിടനിര്‍മ്മാണത്തിന് 2,24,30,000/- രൂപയാണ് കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്നും അനുവദിക്കപ്പെട്ടത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥമാണ് ക്ലാസ് റൂമുകളും ടോയിലറ്റുകളും നിര്‍മ്മിച്ചിട്ടുള്ളത്. വിശാലമായ ഡൈനിംഗ് ഹാളുകളും അടുക്കളയും കുട്ടികളുടെ വ്യായാമത്തിനാവശ്യമായ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്റെ അധ്യക്ഷതയില്‍ നീലേശ്വരം നഗരസഭാ ചെയര്‍ഴ്‌സണ്‍ ശ്രീമതി ടി വി ശാന്ത പരിപാടിയില്‍ സ്വാഗതം പറഞ്ഞു. നീലേശ്വരം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ എ. സാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരംനഗരസഭാ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി , കെ ഡി പി സ്‌പെഷല്‍ ഓഫീസര്‍ ചന്ദ്രന്‍ വി,സ്ഥിരസമിതി ചെയര്‍മാന്മാരായ കെ പി രവീന്ദ്രന്‍ , ഷംസുദ്ദീന്‍ അറിഞ്ചിറ, വി ഗൗരി, ടി പി ലത, പി ഭാര്‍ഗ്ഗവി, കൗണ്‍സിലര്‍മാരായ ഇ അശ്വതി , കെ ജയശ്രീ , ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, ശ്രീജ വി വി , വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എം രാജന്‍(സി പി എം ). എറുവാട്ട് മോഹനന്‍ (കോണ്‍ഗ്രസ് ), എം അസിനാര്‍ (സി പി ഐ ), പി യു വിജയകുമാര്‍ (ബി ജെ പി), കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ (കോണ്‍.എസ്), സുരേഷ് പുതിയേടത്ത് ( കേരള കോണ്‍. ബി), കെ വി ചന്ദ്രന്‍ (എന്‍ സി പി),, പി എം സന്ധ്യ (സി ഡി എസ് ചെയര്‍ഴ്‌സണ്‍), കെ വി ദാമോധരന്‍( മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, എ വി സുരേന്ദ്രന്‍ (മുന്‍ കൗണ്‍സിലര്‍ ) കെ.വി ജലജ പ്രിന്‍സിപ്പാല്‍), എ ടി കുമാരന്‍ (പി ടി എ പ്രസിഡന്റ്), സേതു ബങ്കളം ( പ്രസ് ഫോറം പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ ബഡ്‌സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നോട്ടു പുസ്തകങ്ങള്‍ മ നീലേശ്വരം രാജാസ് ഹൈസ്‌ക്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന് മന്ത്രി കൈമാറി. നഗരസഭാ സെക്രട്ടറി കെ മനോജ് കുമാര്‍ നന്ദി ചടങ്ങിന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *