കാഞ്ഞങ്ങാട് നഗരസഭയുടെ ഒമ്പതാം വാര്‍ഡില്‍ പെട്ട അത്തിക്കോത്ത്, എ സി നഗര്‍, കാനത്തില്‍, മുത്തപ്പന്‍ തറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ നിലവില്‍ നടത്തിയ ബോധവത്ക്കരണ, ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ അത്തിക്കോത്ത് ഏകാധ്യാപക വിദ്യാലയത്തില്‍ വെച്ച് ഒരു ബോധ വല്‍ക്കരണ ക്ലാസ്സും, രക്തപരിശോധനാ ക്യാമ്പും, മാസ് ക്ലോറിനേഷന്‍ പരിപാടിയും സംഘടിപ്പിച്ചു. നഗര സഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ സരസ്വതി, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി സൗദാമിനി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന്‍ , ഐ.സി. ടി.സി കൗണ്‍സിലര്‍ റീഷ്മ, ലാബ് ടെക്‌നീഷ്യന്‍ ശരണ്യ, ഊരു മൂപ്പന്‍ രാജന്‍, എസ്. ടി. പ്രൊമോട്ടര്‍ ജസ്‌ന
എന്നിവര്‍ സംബന്ധിച്ചു. സിജോ എം. ജോസ് ക്ലാസ്സെടുത്തു. 80 പേരുടെ രക്തപരിശോധന നടത്തുകയും പ്രസ്തുത പരിശോധനയിലൂടെ പുതിയ ഒരു മഞ്ഞപ്പിത്ത ബാധ കൂടി കണ്ടെത്തുകയും ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സിജോ എം ജോസ്, പ്രമോദ്, നിമിഷ, അന്‍വര്‍, എം.എല്‍.എസ്. പി മാരായ സിമി, സ്വപ്ന, സുഹൈറ, ശ്വേത, ആശാ പ്രവര്‍ത്തകരായ പുഷ്പ, രുഗ്മിണി, ബീന, ഗീത എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് മാസ് ക്ലോറിനേഷന്‍ പരിപാടി നടത്തുകയും ചെയ്തു