പുല്ലൂര്‍: എകെജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ‘വെളിച്ചത്തിനെന്തു വെളിച്ചം’ ഗണിത ഒളിമ്പ്യാഡ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥാലോകം പത്രാധിപര്‍ പി. വി. കെ. പനയാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് ഒ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും, പ്രമുഖ ഗണിത അധ്യാപകനും ഡോക്യുമെന്ററി സംവിധായകനുമായ കൃഷ്ണദാസ് പലേരി നയിക്കുന്ന മാത് മാജിക്കും പരിപാടിയുടെ ഭാഗമായി നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി പഞ്ചായത്ത് തല കണ്‍വീനര്‍ പി. അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.വി നാരായണന്‍ സ്വാഗതവും ലൈബ്രേറിയന്‍ കെ. കാര്‍ത്യായനി നന്ദിയും പറഞ്ഞു