രാജപുരം:കെ എസ് എസ് പി എ കളളാര്‍-പനത്തടി മണ്ഡലം കമ്മിറ്റി റാണിപുരം ഒലിവ് റിസോര്‍ട്ടില്‍ വെച്ച് കുടുംബ സംഗമവും കെ എസ് എസ് പി എ യില്‍ അംഗത്വമെടുത്ത പുതിയ അംഗങ്ങള്‍ക്കു വരവേല്‍പ്പും നല്‍കി. കുടുംബ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് എം.യു.തോമസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി.കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം പി.ജെ. മാത്യു മുഖ്യ പ്രഭാഷണം നടത്തി. ടി.പി.പ്രസന്നന്‍, പി.റ്റി. മേരി, ഒ.സി.ജെയിംസ്, ഇ രാമചന്ദ്രന്‍, മോളി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. എം.എ.ജോസ് സ്വാഗതവും, കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.ബാലചന്ദ്രന്‍ കൊട്ടോടിയുടെ വിനോദവിജ്ഞാന സദസ്സ്’ അറുപതില്‍ നിന്ന് ആറിലേക്ക് ‘ ചടങ്ങിന് മാറ്റ് കൂട്ടി. തുടര്‍ന്ന് കെ എസ് എസ് പി എ കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു .