നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും (85 വയസിനു മുകളില്‍ പ്രായമുള്ളവര്‍) കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് (ആബ്‌സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാന്‍ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവര്‍ക്കും സ്ഥിരീകരിച്ചവര്‍ക്കും ഇത്തരത്തില്‍ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാകും ഇവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷന്‍ കമ്മീഷന്റെ 2025 മേയ് 26 ലെ 52/2025/SDR/Vol.II നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്.