തൃക്കരിപ്പൂര്‍ ബസ്സ് സ്റ്റാന്റിനകത്ത് ബസ്സ് കയറാത്തതുമായി ബന്ധപ്പെട്ട് വിളിച്ചു കൂട്ടിയ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ടൌണിലെ ട്രാഫിക് സംവിധാനം കര്‍ശനമാക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബസ്സ്സ്റ്റാന്റിനകത്തേക്ക് മുഴുവന്‍ ബസ്സുകളും രാത്രി 7.00 മണിവരെ പ്രവേശിക്കേണ്ടതാണ്. ബസ്സ് കയറുന്നതിന് തടസ്സമായി നില്‍ക്കുന്ന അനധികൃത പാര്‍ക്കിംഗുകള്‍ ഒഴിവാക്കുന്നതിന് ധാരണയായി. ബീരിച്ചേരി മുതല്‍ തങ്കയം മുക്ക് വരെയുള്ള റോഡ് സൈഡിലുള്ള അനധികൃത പാര്‍ക്കിംഗുകള്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. മുന്‍കുട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ ഇനി മുതല്‍ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട്, മെമ്പര്‍മാരായ രജീഷ് ബാബു,ഫായിസ് ബീരിച്ചേരി പഞ്ചായത്ത് സെക്രട്ടറി ബിജുകുമാര്‍ ആര്‍ ചന്തേര പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷന്‍ എം അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് ടി വി വില്ലേജ് ഓഫീസര്‍ സന്തോഷ് കുമാര്‍ ടി വി, ബസ്സ് ഓണേര്‍സ് ഭാരവാഹികളായ എ വി പ്രദിപ് കുമാര്‍, എം അസ്സൈനാര്‍,ടി ലക്ഷ്മണന്‍, രതീഷ് കുമാര്‍ വി ,സി രവി ,പി വി പത്മനാഭന്‍ , കെ വി രവി എന്നിവര്‍ പങ്കെടുത്തു.