പാലക്കുന്ന്: ഹജ്ജ് കര്‍മത്തിനായി യാത്ര തിരിക്കുന്ന കോട്ടിക്കുളം മുസ്ലീം ജമാഅത്ത് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഖജാന്‍ജി ഹസ്സന്‍ പള്ളിക്കാലിന്ന് ഭാരവാഹികള്‍ യാത്രയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് എം. കെ. താജുദീന്‍, ജനറല്‍ സെക്രട്ടറി ഷജീഷ് ജിന്ന, മൊയ്തു ബക്കാര്‍, എ. എം. മുഹമ്മദ്കുഞ്ഞി, മുഹമ്മദ് ഷാഫി ഫാല്‍ക്കന്‍, ഹമീദ് റോയല്‍, എം. പി. സിറാജുദ്ദീന്‍, കെ.പി. മുഹമ്മദ് കുഞ്ഞി, സാഹു കോട്ടപ്പാറ, ഹംസ ചെമ്പിരിക്ക, അശറഫ് എന്നിവര്‍ സംസാരിച്ചു.