രാജപുരം: : വോയ്സ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന കണ്‍വെന്‍ഷനും, ജില്ലാ സമ്മേളനവും കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
വോയിസ് ഓഫ് ഡിസേബിള്‍ഡ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി കെ കെ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ബാലചന്ദ്രന്‍ കോട്ടോടി ഉദ്ഘാടനം ചെയ്തു.കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ മുഖ്യാഥിതിയായി, വോയ്സ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന പ്രസിഡന്റ് നാസിര്‍ മനയില്‍ ,മലപ്പുറം പ്രസിഡന്റ് വേലായുധന്‍, എറണാകുളം ജില്ലാ സെക്രട്ടറി ഷഹനാസ്,സംസ്ഥാന ട്രഷറര്‍ രാജു ഉളിയന്നൂര്‍, എറണാകുളം കോഡിനേറ്റര്‍ ആരിഫ , എറണാകുളം എക്‌സിക്യൂട്ടീവ് ബീന എടവനക്കാട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ജില്ലാ തിരഞ്ഞെടുപ്പില്‍ വോയിസ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന സെക്രട്ടറി സൂരജ് പി എ പോളിംഗ് ഓഫീസര്‍ ആയി.
പുതിയ ജില്ലാ ഭാരവാഹികള്‍ :
ബാലകൃഷ്ണന്‍. കെ. കെ (പ്രസിഡന്റ്),
റഷീദ കള്ളാര്‍ (സെക്രട്ടറി),
മനോജ് മഞ്ഞങ്ങാനം (ട്രഷറര്‍).