രാജപുരം: അട്ടേങ്ങാനം ബേളൂര്‍ ശ്രീ ശങ്കര എയുപി സ്‌കൂള്‍ 1974-75വര്‍ഷത്തെ എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ കുടുംബ കൂട്ടായ്മയുടെ 50 -ാം വാര്‍ഷികം ആഘോഷിച്ചു. പ്രഥമ അദ്ധ്യാപകന്‍ അലോഷ്യസ് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ 74-75 കാലഘട്ടത്തിലെ ഗുരുനാഥന്‍മാരായ കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍, കുര്യന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. ഗുരുക്കന്‍മാര്‍ അനുഗ്രഹ ഭാഷണവും നടത്തി.ഫാ.കുര്യന്‍ ആദ്ധ്യക്ഷത വഹിച്ചു. എം.കെ.ഭാസ്‌കരന്‍ സ്വാഗതവും, പി.പത്മനാഭന്‍ നന്ദിയും പറഞ്ഞു. കെ.തമ്പാന്‍ പ്രാര്‍ത്ഥനഗാനം ആലപിച്ചു.