മഞ്ചേശ്വരം: കര്‍മ്മ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന മള്ഹര്‍ സ്ഥാപന സമുഛയങ്ങളുടെ സില്‍വര്‍ ജൂബിലി സമ്മേളനവും മള്ഹര്‍ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ പത്താം ഉറൂസ് മുബാറക്കും ജൂണ്‍ 19,20,21,22 തിയതികളില്‍ മള്ഹര്‍ കാമ്പസില്‍ നടക്കും.സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവരം നിര്‍വഹിച്ചു.സയ്യിദ് അബ്ദുറഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് മുസ്തഫ ബുഖാരി,പള്ളികുഞ്ഞി ഹാജി, മൊയ്ദീന്‍ കുഞ്ഞി ഹാജി ജിദ്ധ,ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി,ഹസ്സന്‍ സഅദി അല്‍ അഫ്‌ലളി,കുഞ്ഞാലി സഖാഫി,സുബൈര്‍ സഖാഫി വട്ടോളി,സിദ്ധീഖ് സഅദി,ത്വയ്യിബ് സഅദി,റൗഫ് മിസ്ബാഹി, സിയാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.