ഡോ.ഹരിദാസ് വെര്‍ക്കോട്ടിന്റെ വേര്‍പാടില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു

നീലേശ്വരം: കഴിഞ്ഞ ദിവസം അന്തരിച്ച നീലേശ്വരത്തിന്റെ ജനകീയ ഡോക്ടര്‍ ഹരിദാസ് വെര്‍ക്കോട്ടിന്റെ വേര്‍പാടില്‍ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചാനയോഗംസംഘടിപ്പിച്ച . ചെയര്‍ പേഴ്‌സണ്‍ ടി.വി ശാന്ത അധ്യക്ഷയായി. മുന്‍ എം.പി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍ എ കെ.പി.സതീഷ് ചന്ദ്രന്‍ , മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി പജയരാജന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍,ഡോ.കെ.സി.കെ.രാജ , ഡോ.ശശിധരറാവു ഡോ. വി സുരേശന്‍, സേതു ബങ്കളം, സതീശന്‍ ചെറക്കര , എ.വിനോദ് കുമാര്‍, ഉദയന്‍ പാലായി, ഡോ.ഹരിദാസിന്റെ മകള്‍ഡോ. രാധിക വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.വി ദാമോദരന്‍, എറുവാട്ട് മോഹനന്‍, പി.വിജയകുമാര്‍, കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, പി.വി ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *