ചേടിക്കുണ്ട്: സംസ്ഥാന വ്യാപകമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകളില്‍ സുന്നി ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ചങ്ങാത്തം ലഹരി വിരുദ്ധ ക്യാമ്പിന്റെ ബേഡഡുക്ക റെയ്ഞ്ച് തല ഉല്‍ഘാടനം ചേടിക്കുണ്ട് സീനത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്നു. ജില്ലാ പ്രിവന്റീവ് ഓഫീസറും വിമുക്തി മെന്ററുമായ ഗോവിന്ദന്‍ പി ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നല്‍കി. സിവില്‍ എക്‌സൈസ് ഓഫീസര്‍ അജേഷ് തിരുവനന്തപുരം സംസാരിച്ചു.
പരിപാടിയുടെ പ്രചരണ ഭാഗമായി നടന്ന സൈക്കിള്‍ റാലി ചേടിക്കുണ്ട് മുഹ്യുദ്ദീന്‍ ജമാഅത്ത് പ്രസിഡന്റ് അബ്ബാസ് കെ കെ ഫ്‌ലാഗ് ഓഫ് ചെയ്തു. സദര്‍ മുഅല്ലിം മുഹമ്മദ് റാശിദ് സഖാഫി ഹിമമി അഭിസംബോധന ചെയ്തു. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍ പങ്കെടുത്തു