രാജപുരം : എണ്ണപ്പാറ പേരിയ കരിങ്കല്ലിങ്കല്‍ കര്‍ത്തമ്പു വായനശാല യ്ക്കും ത്രിവേണി ക്ലബിനും വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച 11-ന് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെ ക്രട്ടറി വി.കെ. മധു കെട്ടിടം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സ്‌നേഹവിരുന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് പഴയകാല നാടക പ്രവര്‍ത്തകരുടെ അനുഭവം പങ്കിടല്‍. 5.30-ന് കലാപരിപാടികള്‍. രാത്രി ഏഴിന് വോളി നൈറ്റ് ദേശീയ നീന്തല്‍താരവും കാഞ്ഞങ്ങാ ട് എസ്‌ഐയുമായ എം.ടി.പി. സൈഫുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച 6.30-ന് നൃത്തനൃത്യങ്ങള്‍. രാത്രി 8.30-ന് നാടകം. തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനം കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഗാനമേള അരങ്ങേറും. മുന്‍കാല പ്രവര്‍ത്തകര്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ എന്നിവരെ ആദരിക്കും. നാട്ടുകാരുടെ സഹകരണത്തോടെയാണ് മൂന്ന് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാ ഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ യു. നാരായണന്‍ നായര്‍, പി ഗോപി, പി കപില്‍കുമാര്‍, വി വി പ്രീജിത്ത്, എന്‍ വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.