കാഞ്ഞങ്ങാട്: മെയ് 20ന് നടക്കുന്ന ദേശീയ പണി മുടക്കിന്റെ പ്രചരണാര്‍ത്ഥം ഐക്യ ജനാധിപത്യ ട്രേഡ് യൂണിയന്‍ (യു.ഡി.ടി.എഫ്) ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി.ഐ എന്‍ ടി യു സി ജില്ല പ്രസിഡണ്ട് പി ജി ദേവ് അധ്യക്ഷത വഹിച്ചു.എസ് ടി യു സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.എസ് ടി യു സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി കെ.എം. ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
പണിമുടക്കിന്റെ ഭാഗമായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പണിമുടക്ക് ദിവസം നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിക്കാനും തീരുമാനിച്ചു.
,ടിവി ഉമേഷന്‍,എ അഹമ്മദ് ഹാജി,മുത്തലിബ് പാറക്കെട്ട്,പി ഐ എ ലത്തീഫ്,ടി വി കുഞ്ഞിരാമന്‍,ബിഫാത്തിമ ഇബ്രാഹിം,തോമസ് സെബാസ്റ്റ്യന്‍,ആര്‍ വിജയകുമാര്‍,ലത സതീഷ്,എന്‍ ഗംഗാധരന്‍,എ കുഞ്ഞമ്പു പ്രസംഗിച്ചു.
ഇന്ത്യാ-പാക്
അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
യു ഡി ടി എഫ് ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി.
ഷറീഫ് കൊടവഞ്ചി (ചെയര്‍),പി ജി ദേവ് (ജന.കണ്‍),എന്‍ വിജയന്‍ (വൈസ് ചെയര്‍),ഡോ: നാഷണല്‍ അബ്ദുള്ള (ജോ.കണ്‍),കെ എം ശ്രീധരന്‍,തോമസ് സെബാസ്റ്റ്യന്‍,അഷ്‌റഫ് എടനീര്‍,മുത്തലിബ് പാറക്കെട്ട്,പി ഐ എ ലത്തീഫ്,റിജോ ആനന്ദ്,രാഘവന്‍ മേല്‍പ്പറമ്പ്,ടി വി ഉമേഷ്,ടി ഗംഗാധരന്‍, സി.ബാലന്‍ ചീമേനി,അനയറ രമേഷ്,നാഷിദ് പാലോട്,മുരുകന്‍ അംബേദ്കര്‍പുരം,ബേബി പന്തല്ലൂര്‍,അബ്ദുല്‍ റഹ്‌മാന്‍ ( കമ്മിറ്റി അംഗങ്ങള്‍)