കേരള തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള കേരള ഷോപ്പ്സ് ആന്‍ഡ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് പുതിയ ജില്ലാതല ഓഫീസ് ‘വെല്‍ഫെയര്‍ ഭവന്‍’ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള കെട്ടിടത്തില്‍ ആരംഭിച്ച പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന തലത്തില്‍ ആദ്യമായാണ് തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ഓഫീസുകള്‍ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാറ്റിയിരിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച നേത്രപരിശോധനാ ക്യാമ്പ് ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. 261 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന ലഹരിവിരുദ്ധ ക്യാമ്പയിനില്‍ വിദ്യാനഗര്‍ എസ്.ഐ. പ്രദീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ചെയര്‍മാന്‍ കെ. രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ബോര്‍ഡ് ഡയറക്ടര്‍മാരായ അഡ്വ. എസ്. കൃഷ്ണമൂര്‍ത്തി, ജി. ജയപാല്‍, പി. സുബ്രമണ്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ. രവീന്ദ്രന്‍. ബിജു ഉണ്ണിത്താന്‍, കെ.ജെ. സജി, സുരേഷ് കുമാര്‍ , അഷ്റഫ് എട്‌നീര്‍, മുഹമ്മദ് റിയാസ്, നാരായണ പൂജാരി, ജി.ബി. നാരായണന്‍ കെ. രാജേന്ദ്രന്‍, ഹരിഹരസുധന്‍, രാജേഷ് പി.കെ, ഹസ്സന്‍ എം.എസ്, ഹനീഫ് കടപ്പുറം, അബു യാസിര്‍ കെ.പി ഹരീഷ് പാലക്കുന്നു, ഫാസില്‍ ടി, അബ്ദുള്ള സല്‍മാന്‍, കൃഷ്ണവര്‍മ്മ രാജ, സുമേഷ് പി.കെ, തങ്കമണി, ശോഭ ലത എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഐ ഷമീം അഹമ്മദ് സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.