മാലോം :കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ മലയോത്തെ കായിക പ്രേമികളും കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരത്തില്‍ മിച്ചം വന്ന തുക വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് മാറ്റിവെച്ച് സംഘടകര്‍ മാനവികത യുടെ മറ്റൊരേട് തുറന്നു.വടo വലി മത്സരത്തിന്റെ നടത്തിപ്പിന്റെ മൊത്തം ചിലവിന് ശേഷം മിച്ചം വന്ന തുകയാണ് ഇപ്പോള്‍ അര്‍ഹതപെട്ടവര്‍ക്ക് നല്‍കുന്നത്. മാലോം വള്ളിക്കടവില്‍ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബത്തിന്റെ വാസയോഗ്യമല്ലാത്ത വീട് പുനര്‍നിര്‍മ്മാണം നടത്തി കൈമാറി. മാലോം സെന്റ് ജോര്‍ജ് ഫൊറോന വികാരി റവ ഫാ:ജോസഫ് തൈക്കുന്നും പുറത്ത് ആശീര്‍വാദ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.ഇതിനോടകം അര കോടി രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ എസ് യു കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെ ന്ന് ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.അഖില കേരള വടം വലി മത്സരത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ ഗിരീഷ് വട്ടക്കാട്ട്,ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം,പഞ്ചായത്ത് അംഗം പി സി രഘു നാഥന്‍, എന്‍ ഡി വിന്‍സെന്റ്,ടി കെ എവുജിന്‍,ജോബി കാര്യാവില്‍,ആന്‍ഡ്രൂസ് വി ജെ, സാനി വി ജോസഫ്, വിനീത് സി കെ,ബിബിന്‍ ഈഴക്കുന്നേല്‍,വിന്‍സെന്റ് കുന്നോല, സോമേഷ്,സ്‌ക്‌റിയ കാഞമല,വിനോദ് കുമാര്‍ പി ജി,മിജിന്‍,സിറില്‍ എളുക്കുന്നേല്‍,അജയ് കുന്നത്, റെബിന്‍, വിഷ്ണു, ജോമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വടം വലി മത്സരത്തില്‍ നിന്നും മിച്ചം വന്ന തുകയില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥിനിക്ക് പഠന സഹായത്തിനായി ഒരു ലക്ഷം രൂപ ഇതിനോടകം കൈമാറി. രോഗികള്‍ക്ക് ചികിത്സ സഹായം അടക്കമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു.