നിറഞ്ഞ സദസില്‍ പച്ചത്തെയ്യം

കാഞ്ഞങ്ങാട്: നിലത്തിരുന്നും നിന്നും തിയറ്ററിനകത്ത് പ്രേക്ഷകര്‍ തിങ്ങി നിറഞ്ഞ് പച്ചത്തെയ്യത്തെ മനം നിറഞ്ഞാസ്വദിച്ച് പ്രേക്ഷകര്‍. കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കുട്ടികളുടെ സിനിമ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ദീപ്തി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അറിഞ്ഞ രാവിലെ ഏഴര മുതല്‍ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റുമുള്ള സിനിമയുടെ ഓരോ സീനും പ്രേക്ഷകരുടെ മനസ് നിറച്ചു . കുട്ടികളോടൊപ്പം ഇത് മുതിര്‍ന്നവരുടെ സിനിമ കൂടിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികളെ എങ്ങിനെ വളര്‍ത്തികൂടായെന്നതിനും കുട്ടികള്‍ വീടുകളില്‍ ഒറ്റപെടുമ്പോള്‍ അവര്‍ എന്തായി തീരുമെന്നതിനും സാക്ഷ്യം പറയുന്നു പ്രമേയം. ഗെയിമറുടെ നിര്‍ദ്ദേശമനുസരിച്ച് പെരുമാറുന്ന കുട്ടി സ്വബോധത്തിലല്ലാതാകുന്നു. നിഷ്‌കളങ്കരായ കുട്ടികളെ പല വേഷങ്ങളില്‍ വന്ന് ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രമേയമാണ് ചിത്രത്തില്‍ . ആദ്യ പ്രദര്‍ശനം കാസര്‍കോട് എം.പി. തിങ്ങിനിറഞ്ഞ സദസില്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ.എസ്.എന്‍. സരിത സ്വാഗതം പറഞ്ഞു. കാസര്‍കോട് ഡി.ഡി.ഇ. മധുസൂദനന്‍ സംബന്ധിച്ചു . തിരക്കഥാകൃത്തും സംവിധായകനുമായ ഗോപി കുറ്റിക്കോല്‍ സംസാരിച്ചു. അഭിനയിച്ച 19 കുട്ടികളും അവരുടെ രക്ഷിതാക്കളും സിനിമ കാണാനെത്തി. സിനിമ സെന്‍സര്‍ ചെയ്ത ശേഷം കൂടുതല്‍ ആളുകളിലേക്കെത്തിക്കുമെന്നും സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *