കപ്പലോട്ടക്കാരുമായി സംവദിക്കാന്‍ കുട്ടിക്കൂട്ടം മര്‍ച്ചന്റ് നേവി ക്ലബ്ബിലെത്തി

കപ്പലിനെയും കപ്പലോട്ടക്കാരെയും അറിയാന്‍ താല്പര്യം, എങ്കിലും ആര്‍ക്കും കപ്പലില്‍ ജോലി വേണ്ടത്രേ

പാലക്കുന്ന്: കപ്പല്‍ ജോലിക്കാര്‍ക്ക് പ്രതിമാസ വരുമാനം എത്ര, ചെറിയ ഇരുമ്പ് കഷ്ണം ഇട്ടാല്‍ അത് വെള്ളത്തിലേക്ക് താഴ്ന്നു പോകുന്നു വെങ്കിലും ഭീമാകാരമായ കപ്പല്‍ കടലില്‍ പൊങ്ങിക്കിടക്കുന്നതെങ്ങിനെ, കപ്പലില്‍ നിന്ന് ആളെ കാണാതാകുന്ന കാരണം, കടല്‍ കൊള്ളക്കാരുടെ ഭീഷണി എങ്ങിനെ നേരിടും, കടലാക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യും, രക്ഷപ്പെടാനുള്ള സംവിധാനങ്ങള്‍ കപ്പലില്‍ എന്തെല്ലാം, വിരസത അകറ്റാന്‍
എന്താണ് ചെയ്യുക–?

കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ കപ്പലോട്ടക്കാരുമായി മുഖാമുഖം കണ്ട്
സംവദിക്കാനെത്തിയ കൊച്ചു കുട്ടികളുടെ സംശയങ്ങളില്‍ ചിലതായിരുന്നു ഇവ. പതിറ്റാണ്ടുകളായി
കപ്പലില്‍ ജോലി ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന ക്ലബ്ബിലെ അംഗങ്ങള്‍ കുട്ടികളുടെ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. പക്ഷേ ആര്‍ക്കും കപ്പലിലെ ജോലിയില്‍ താല്പര്യമില്ലെന്നാണ് അവരോടുള്ള ചോദ്യത്തിന് കിട്ടിയ ഉത്തരം.എങ്കില്‍ അവരുടെ താല്പര്യങ്ങള്‍
എന്താണെന്ന് ചോദിച്ചപ്പോള്‍
ഭൂരിഭാഗം പേര്‍ക്കും ഡോക്ടര്‍, എഞ്ചിനീയര്‍, ഐ എ എസ് ഉദോഗസ്ഥരാവണമെന്നായിരുന്നു ഉത്തരം. അതിനായുള്ള ശ്രമങ്ങള്‍ തുടരട്ടെ എന്ന് വേദിയിലുള്ളവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
പാലക്കുന്ന് അംബിക ലൈബ്രറി
ബാലവേദിയിലെ കുട്ടികളാണ് വായന കളരിയുടെ ഭാഗമായി ഭാരവാഹികളോടൊപ്പം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിലെത്തിയത്. അവരെ
കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരിച്ചു. പഹല്‍ഗാമില്‍
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ശേഷം തുടങ്ങിയ യോഗം പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. കെ. ജയപ്രകാശ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി രാജന്‍ മലാംകുന്ന്, അംബിക
ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍,
മറ്റു ഭാരവാഹികളായ പള്ളം നാരായണന്‍, എ. ബാലകൃഷ്ണന്‍, ശ്രീജ പുരുഷോത്തമന്‍, ബിന്ദു കല്ലത്ത്, ലീലാ വതി രവീന്ദ്രന്‍, ലൈബ്രറേറിയന്‍ കെ. വി. ശാരദ, നുസി വനിതാ വിങ് കേരള പ്രതിനിധി സ്വപ്ന മനോജ്, ഇബ്രാഹിം കാഞ്ഞങ്ങാട്, ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്, നാരായണന്‍ കുന്നുമ്മല്‍, സി. ആണ്ടി, കുഞ്ഞമ്പു, കൃഷ്ണന്‍ മുതിയക്കാല്‍, കെ. പ്രഭാകരന്‍, രാഘവന്‍ ഉദയമംഗലം, എ. കെ.അബ്ദുല്ല കുഞ്ഞി, കൃഷ്ണന്‍ ഉദയമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൂട്ട ലഹരി വിരുദ്ധ
പ്രതിജ്ഞ ചൊല്ലിയാണ് എല്ലാവരും കൂട്ടു പിരിഞ്ഞത്. പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണവും മധുരവും വിളമ്പി.

Leave a Reply

Your email address will not be published. Required fields are marked *