ഇന്ദ്രന്‍സ്- മധുബാല ചിത്രം ‘ചിന്ന ചിന്ന ആസൈ’; വാരണാസി ട്രിബ്യൂട്ട് സോങ് ‘മഹാദേവാ’ റിലീസ് ചെയ്തു!

ഇന്ദ്രന്‍സും മധുബാലയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിലെ ഗാനം പുറത്ത്. വാരണാസിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘മഹാദേവാ’ എന്ന ലിറിക്കല്‍ വീഡിയോ തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പുതുമുഖ സംവിധായിക വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 2026-ല്‍ തിയേറ്ററുകളില്‍ എത്തും.

ധന്യ സുരേഷ് മേനോന്‍ വരികള്‍ കുറിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. വാരണാസിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ഈ ചിത്രം, ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മധുബാല ശക്തമായൊരു തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രന്‍സിനൊപ്പം മധുബാലയും ഒന്നിക്കുമ്പോള്‍ അഭിനയപ്രധാനമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

ഛായാഗ്രഹണം ഫയിസ് സിദ്ധിക്ക്, എഡിറ്റര്‍ റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ സാബു മോഹന്‍, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ നവനീത് കൃഷ്ണ, കൊറിയോഗ്രാഫര്‍ ബ്രിന്ദാ മാസ്റ്റര്‍, സ്റ്റില്‍സ് നവീന്‍ മുരളി, ലൈന്‍ പ്രൊഡ്യൂസര്‍ ബിജു പി കോശി,ഡി ഐ ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ് ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് ഇല്ലുമിനാര്‍റ്റിസ്റ്റ്, പി ആര്‍ ഓ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍.

Leave a Reply

Your email address will not be published. Required fields are marked *