മടിക്കൈ : മടിക്കൈ കാഞ്ഞിരപൊയിലില്‍ തോട്ടിനാട്ട് ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നേതൃത്വം നല്‍കിയ സ്‌പോര്‍ട്‌സ് കിറ്റ് വിതരണത്തിന്റെയും ലഹരിവിരുദ്ധ പ്രതിജ്ഞയുടെയും ഉദ്ഘാടനം നിര്‍വാഹിക്കാന്‍ എത്തിയ മന്ത്രിയെ മടിക്കൈ ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജിന് സമീപത്തെ ചെഗുവേര ഗ്രൗണ്ടിന് ചേര്‍ന്നുള്ള മരങ്ങളും വള്ളി പടര്‍പ്പുകളും ചെറു ചെടികളും നിറഞ്ഞ് തണല്‍ വിരിച്ച പ്രകൃതി ഒരുക്കിയ സ്വാഭാവിക കൂടാരത്തില്‍ ശീതള പാനീയവും മറ്റും നല്‍കി സ്വീകരിച്ചു. ഈ സ്വീകരണം വ്യത്യസ്തമായ അനുഭവം പകര്‍ന്നുനല്‍കി എന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത മടിക്കൈ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. രാജന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ റഹിമാന്‍, കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഷറഫലി, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ മന്ത്രിയുടെ അഭിപ്രായത്തെ ശരിവെച്ചു. മടിക്കൈ തോട്ടനാട് ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പാറപ്പുറത്തുള്ള ഈ ഗ്രൗണ്ട് നിര്‍മ്മാണവും വ്യത്യസ്തമാര്‍ന്ന സ്വീകരണ പരിപാടിയും അതിഥികളുടെയും മറ്റുള്ളവരുടെയും പ്രശംസയ്ക്ക് അര്‍ഹമായി